Friday, February 12, 2010

മണ്ഡോദരി റീലോഡഡ്‌ --2

അകാലത്തില്‍ ദിവംഗതനായ ശ്രീ. കാവാലം കുഞ്ചുപിള്ള എഴുതിയ മണ്ഡോദരി എന്ന മനോഹര ദുഃഖകാവ്യമാണിത്‌. കവിതയോടുള്ള ഇഷ്ടം മൂത്ത്‌ അത്‌ സ്വയം ചൊല്ലി ആഡിയോ ഫയലാക്കുക എന്ന ക്രൂരകൃത്യം കൂടി ചെയ്‌തുകളഞ്ഞിട്ടുണ്ട്‌. ഒറ്റ ടേക്കില്‍ യാതൊരു എഡിറ്റിംഗും ചെയ്യാതെ പോസ്‌റ്റുകയാണ്‌. മാന്യ വായനക്കാര്‍ സദയം ക്ഷമിക്കണേ.

കവി ഒരൊറ്റ പുസ്‌തകം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. എല്ലാം മനോഹര കവിതകള്‍. ഭാഷയും കവിതാഭംഗിയുമെല്ലാമുണ്ട്‌ ആ കവിതകളില്‍. ശ്രീ.കാവാലം നാരായണപ്പണിക്കരുടെ അവനവന്‍ കടമ്പയില്‍ ഒരു പ്രധാനവേഷവും അദ്ദേഹം അവതരിപ്പിച്ചിരുന്നു. വൈലോപ്പിള്ളിയുടെ അങ്കണത്തൈമാവിനും വയലാറിന്റെ അച്ഛനുറങ്ങുന്നു നിശ്ചലത്തിനും മധുസൂദനന്‍ നായരുടെ പന്ത്രണ്ടു മക്കളിനുമൊപ്പം കവിതാമത്സരവേദികളില്‍ നിറഞ്ഞുനിന്ന കവിതയായിരുന്നു മണ്ഡോദരി. അതു കേട്ടിട്ടുള്ളവര്‍ക്ക്‌ എന്റെ പൊട്ടപ്പാരായണം വെറുപ്പുണ്ടാക്കാം. എങ്കിലും......

ശ്രീരാമനെപ്പറ്റി കവിയുടെ കാഴ്‌ച്ചപ്പാടല്ല എനിക്ക്‌. ജനങ്ങള്‍ ആണ്‌ രാജ്യത്തിന്റെ എല്ലാം എന്ന്‌ കരുതിയിരുന്ന ആ ഭരണാധികാരിയെ എനിക്കിഷ്ടമാണ്‌. ഇങ്ങനെയൊരു കാഴ്‌ച്ചപ്പാടുണ്ടാക്കിത്തന്നത്‌ ശ്രീ.കെ.സുരേന്ദ്രന്റെ സീതായനമാണ്‌. കമന്റുകള്‍ ചിന്തിപ്പിക്കുന്നത്‌ എന്ന പോസ്‌റ്റില്‍ ഞാന്‍ അതു പറഞ്ഞിട്ടുമുണ്ട്‌.

പിന്നെ ഈ കവിത....മണ്ഡോദരിയെക്കുറിച്ചുള്ള ദുഃഖം, പദ്യത്തിന്റെ കാവ്യഭംഗി ഇതെല്ലാം ആണ്‌ ഈ കവിത എനിക്കേറെ പ്രിയമുള്ളതാക്കിയത്‌.

ചേച്ചിപ്പെണ്ണ്‌ ഈ കവിത പോസ്‌റ്റിയിട്ടുണ്ട്‌. അത്‌ അപൂര്‍ണ്ണമാണ്‌. വിജയിച്ചതെല്ലാം റീലോഡു ചെയ്യുന്ന കാലമല്ലേ. :( അതുപോലെ ഇതും.

എഡിറ്റിംഗ്‌ സൗകര്യാര്‍ത്ഥം 02 പോസ്‌റ്റുകളാക്കുന്നു. കവിത jpg ആയി ചേര്‍ക്കുന്നു. വൃത്തിയായി ടൈപ്പിയിട്ടും പോസ്‌റ്റുമ്പോള്‍ വരികള്‍ ശരിയാക്കാന്‍ വലിയ ബുദ്ധിമുട്ട്‌. അതാണിങ്ങനെ.


Get this widget Track details eSnips Social DNA

8 comments:

 1. വേണ്ടെന്റെ സ്വപ്‌നക്കുളിര്‍നിലാവില്‍ പൂത്ത
  പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി.

  ReplyDelete
 2. ayyo ithippo dogi kku full coconut kittayamaathiri ..
  i can't hear .. no speaker here....
  ayyayyo ..!

  ReplyDelete
 3. and what's your openion about that great king as a husband ?

  seetha kurachukoodi neethi allenkil karuna arhichirunnille ?

  ReplyDelete
 4. maithreyee ... enikku vayya ..
  geethanjali innanu kandath ...


  where the .... awake
  aa varikal !!!!!!!!!!! njan work cheyyunna comm science - labil ente cabinil njan frame cheythu vachittund!!!
  ikkuri nee enikku mumbe parannnu !!!!!!

  ReplyDelete
 5. pls give me ur mail id ..
  vayikkan 3-4 editorials ayachu tharam
  hop u will luv it..!!!!!!!!!!!!!!

  ReplyDelete
 6. സാരമില്ല, എന്റെ മധുരശബ്ദം കേള്‍ക്കാന്‍ തത്‌ക്കാലം യോഗമില്ലെന്നു കരുതുക. അല്ലങ്കില്‍ ഒരു കവിതാപാരായണ കൊലപാതകം കേള്‍ക്കേണ്ട ദുര്യോഗമില്ലെന്നു സമാധാനിക്കാം.:( . കവിത ഇഷ്ടപ്പെടുന്ന ആളല്ലേ.ഭാഗം -1 വായിച്ചോളൂ മാഷേ..........

  ശ്രീരാമന്‍-സീത.........അത്‌ ബൃഹത്‌ വിഷയമാണ്‌. ഇനിയൊരിക്കല്‍ ഒരു പോസ്‌റ്റായിത്തന്നെ മറുപടി ഇടാം......
  ഗീതാഞ്‌ജലിയില്‍ ഞാന്‍ വിട്ട ആ വരിയുടെ മലയാളം അറിയാമോ.ഏതോ ക്ലാസ്സിലെ പാഠപുസ്‌തകത്തിലുണ്ടെന്ന്‌ സോമദാസന്‍ സാര്‍ പിന്നീട്‌ പറഞ്ഞു.

  ReplyDelete