Sunday, June 7, 2009

സെന്‍ കഥകള്‍.......

സെന്‍ ഒരു ജീവിതരീതി -ZEN A WAY OF LIFE(1988)- എന്ന പോക്കറ്റ്‌ ബുക്കില്‍ നിന്നുള്ള ചില കഥകളുടെ സ്വതന്ത്ര പരിഭാഷ.

കഥ ഒന്ന്‌.
സെന്‍ രീതിയെക്കുറിച്ചു മനസ്സിലാക്കാനായി ഒരിക്കല്‍ ഒരു പ്രൊഫസര്‍, നാനിന്‍(Nan-in) എന്ന സെന്‍ ഗുരുവിനെ സമീപിച്ചു.നാനിന്‍ അദ്ദേഹത്തിനു ചായ പകര്‍ന്നു. അതിഥിയുടെ ചായക്കപ്പു നിറഞ്ഞിട്ടും നാനിന്‍ കപ്പിലേക്കു ചായ പകര്‍ന്നു കൊണ്ടേയിരുന്നു.ചായ നിറഞ്ഞൊഴുകുന്നതു കണ്ടുകൊണ്ടി രുന്ന അല്‍പ്പസമയം കഴിഞ്ഞ്‌ ഇങ്ങനെ പറയാതിരിക്കാനാ യില്ല.
"അത്‌ ഇപ്പോള്‍ത്തന്നെ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു .ഇനിയും അതിലേക്ക്‌ ഒരു തുള്ളി പോലും കൊള്ളില്ല. "
"ഈ കപ്പു പോലെ തന്നെ താങ്കളുടെ സ്വന്തം അഭിപ്രായങ്ങളും ഊഹങ്ങളും കൊണ്ട്‌ താങ്കളും നിറഞ്ഞിരിക്കയാണ്‌. ആ കപ്പ്‌ ഒഴിച്ചുകളഞ്ഞ്‌ ശൂന്യമാക്കാതെ ഞാനെങ്ങിനെയാണ്‌ താങ്കള്‍ക്ക്‌ സെന്നിനെക്കുറിച്ചു പറഞ്ഞു തരിക?ഒരു ഒഴിഞ്ഞ കപ്പ്‌ മാത്രമേ നിറയ്‌ക്കാനാവൂ, നിറഞ്ഞ കപ്പ്‌ പറ്റില്ല. " ***********************************************************
കഥ രണ്ട്‌.
പരിശുദ്ധജീവിതം നയിക്കുന്ന ഒരാളെന്ന നിലയില്‍ ഹക്വിന്‍(Hakuin) എന്ന സെന്‍ ഗുരുവിനെ അയല്‍ക്കാര്‍ പുകഴ്‌ത്തിയിരുന്നു.അദ്ദേഹത്തിന്റെ സ്ഥലത്തി നടുത്ത്‌ ഒരു ഭക്ഷണസ്റ്റോര്‍ നടത്തിയിരുന്ന ജപ്പാന്‍കാരായ മാതാപിതാക്കള്‍ ഒരു നാള്‍ കണ്ടുപിടിച്ചു, അവരുടെ സുന്ദരിയായ, ബാലികയായ മകള്‍ ഗര്‍ഭി ണിയാണെന്ന്‌. ആരാണ്‌ ഉത്തരവാദിയെന്ന ചോദ്യത്തിനുത്തരം പറയാതെ പി ടിച്ചു നിന്ന അവള്‍ പീഡനം സഹിയാതായപ്പോള്‍ ഹക്വിന്റെ പേരു പറഞ്ഞു. ക്ഷുഭിതരായ മാതാപിതാക്കള്‍ ഗുരുവിനടുത്തു ചെന്നു. "ഓ, അങ്ങനെയോ? "(Is that so?) ഇത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതി കരണം.
കുഞ്ഞു ജനിച്ചു. അക്കാലം കൊണ്ട്‌ ഗുരുവിന്റെ സല്‍പ്പേര്‌ നശിച്ചിരുന്നു. എന്നാല്‍ അത്‌ അദ്ദേഹത്തെ തെല്ലും ബാധിച്ചില്ല. കുട്ടിയെ മാതാപിതാക്കള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു.

കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ്‌ ഹക്വിന്‍ അതിനെ നല്ലവണ്ണം പരിചരിച്ചു. ഒരു കൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അപ്പോഴേയ്‌ക്കും ബാലികാമാതാവിന്‌ സഹിക്കാനായില്ല. ചന്തയില്‍ ജോലി ചെയ്‌തിരുന്ന മറ്റൊരാളാണ്‌ കുട്ടിയുടെ യഥാര്‍ത്ഥ പിതാവെന്ന്‌ അവള്‍ അച്ഛനമ്മമാരെ അറിയിച്ചു. അവര്‍്‌ അപ്പോള്‍ത്തന്നെ ഗുരുവിന്റടുത്തു ചെന്നു ക്ഷമ ചോദിച്ചു, കുട്ടിയെ തിരിച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഹക്വിന്‌ അത്‌ സമ്മതമായിരുന്നു. കുഞ്ഞിനെ തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം ആകെ പറഞ്ഞതിത്രമാത്രം. "ഓ ,അങ്ങനെയോ ?"(Is that so?)******************************************************************************
കഥ മൂന്ന്‌
കടുത്ത മഴ പെയ്യുന്നൊരു ദിവസം താന്‍സനും എക്കിഡോയും ചെളി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ നടക്കവേ ഒരു വളവിനടുത്ത്‌ അപ്പുറം കടക്കാന്‍ കഴിയാതെ വിഷണ്ണയായി നില്‍ക്കുന്ന ഒരു സുന്ദരിപെണ്‍കുട്ടിയെ കണ്ടു."വരൂ പെണ്‍കിടാവേയെന്ന്‌ " താന്‍സന്‍ അവളെ കൈകളില്‍ വാരിയെടുത്ത്‌ ചെളി കടത്തി.തുടര്‍ന്നുള്ള യാത്രയില്‍ രാത്രിയായി അവര്‍ക്കു തങ്ങാനുള്ള ക്ഷേത്രത്താവളമെത്തും വരെ എക്കിഡോ മൗനിയായിരുന്നു. അവിടെയെത്തിയപ്പോഴേയ്‌ക്കും പിന്നെ അടക്കാനാകാതെ എക്കിഡോ ചോദിച്ചു.
"നമ്മള്‍ സന്യാസികള്‍ സ്‌ത്രീകളുടെ അടുത്തു പോകില്ലല്ലോ, പ്രത്യേകിച്ചും അതുപോലെ ചെറുപ്പക്കാരായ സുന്ദരിമാരുടെയടുത്ത്‌?എന്നിട്ടും നിങ്ങളെന്താ അങ്ങനെ ചെയ്‌തത്‌? "
"ഞാന്‍ ആ പെണ്‍കുട്ടിയെ അവിടെ വിട്ടല്ലോ.നീ ഇപ്പോഴും അവളെ മനസ്സില്‍ കൊണ്ടു നടക്കുകയാണോ? " വന്നൂ താന്‍സന്റെ ഉത്തരം.
*********************************************************