(ഹിന്ദു പത്രത്തില്‍ ശ്രീമതി.ബബിതാ നാരായണന്റെ MAKE OVER METER എന്ന പംക്തിയില്‍ 17.12.2009 ലെ POWER OF RELATIONSHIPS എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, ലേഖികയുടെ അനുവാദത്തോടെ...)
നിങ്ങള്‍ക്കറിയാവുന്ന ആളുകള്‍ നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുക?
ഓരോ വ്യക്തിയെ സംബന്ധിച്ചും ഒരു നല്ല വ്യക്തിത്വത്തിലേക്കുള്ള പുനരാവിഷ്‌ക്കാരം എന്നത് ഏറ്റവും വെല്ലുവിളിയാര്‍ന്നതും ഒപ്പം തന്നെ ഏറ്റവും ഫലദായകവുമായ ഒരു ശ്രമമാണ് എന്നു ഞാന്‍ കരുതുന്നു.
നന്മയുടേയും, സമാധാനത്തിന്റേയും, സീമാതീതമായ പരമാനന്ദത്തിന്റേയും അനുഭൂതി. മനസ്സ്, ശരീരം, ആത്മാവ്, ചേതന എന്നിവയുടെ പരിപൂര്‍ണ്ണ സന്തുലിതാവസ്ഥ! നിങ്ങള്‍ നിങ്ങളിലെ എല്ലാ ഘടകങ്ങള്‍ക്കും തുല്യ ശ്രദ്ധയും പ്രാധാന്യവും നല്‍കാന്‍ തയ്യാറായാല്‍ ഇതു തീര്‍ച്ചയായും സാധിക്കും.
എന്നു വച്ചാല്‍ കൃത്യമായ ആരോഗ്യപരിപാലനക്രമം (ഉള്ളയാളാണോ താങ്കള്‍?), ഇടയ്‌ക്കിടെ ധ്യാനം, ശരിയായ ഭക്ഷണം, സാധിക്കുമ്പോഴെല്ലാം നിശ്ചയമായും സദ്‌്‌പ്രവൃത്തികള്‍ ചെയ്യല്‍, പ്രാര്‍ത്ഥന ,നന്ദിപ്രകാശനം, ശുഭാപ്‌തിവിശ്വാസം, മറ്റുള്ളവരോട് സഹാനുഭൂതി, അവരുടെ കാര്യങ്ങളില്‍ താത്‌പര്യം തുടങ്ങിയവയിലൂടെ ഈ പുനരാവിഷ്‌ക്കാരം അല്ലെങ്കില്‍ പുനരൂപീകരണം സാധിക്കും.
വാസ്‌തവത്തില്‍ ഈ ലളിതമായ നിയമങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ക്കായാല്‍, അതു വളരെ വേഗം നിങ്ങളുടെ പ്രകൃതത്തിന്റേയും വ്യക്തിത്വത്തിന്‍േയും ഭാഗമായി മാറും. അതങ്ങനെയാകുമെന്നും , അങ്ങനെ തന്നെ തുടരുമെന്നും ഞാന്‍ സത്യമായും കരുതട്ടെ.
നമ്മുടെ ചിന്തകളേയും സര്‍വ്വപ്രവൃത്തികളേയും എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് മുന്‍പുള്ള രണ്ടു ലക്കങ്ങളില്‍ നാം കണ്ടു. ഇത് ശക്തിയും ഊര്‍ജ്ജവും പകരുന്ന അനുഭൂതിയാണ്. ഈ കാര്യങ്ങളെല്ലാം ഒഴിവുകഴിവുകള്‍ പറയാതെ നമുക്കു തന്നെ ചെയ്യാന്‍ സാധിക്കുന്നവയാണ്, കാരണം ഇത്തരം കാര്യങ്ങളില്‍ നമ്മുടെ നാഥന്‍ നാം തന്നെയാണല്ലോ.ഇതിനു മറ്റാരേയും നമുക്ക് കുറ്റപ്പെടുത്താനാവില്ല. അതിനാല്‍ നാം ചെയ്യുന്നതിന്റേയും ചെയ്യാത്തതിന്റേയും മുഴുവന്‍ ഉത്തരവാദിത്വവും നമ്മള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ.
ഒരാളും ഒരു ഒറ്റാംതുരുത്തല്ല . നമെല്ലാം ജീവിക്കുന്നത് ഒരു സമൂഹത്തിലാണ്. വിധിവശാലോ സ്വന്തം തീരുമാനവശാലോ എങ്ങനെ വന്നു ഭവിച്ചതായാലും ശരി , ആളുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരവിഭാജ്യഘടകമാണ്.
എളുപ്പമായ അപഗ്രഥനത്തിനായി അവരെ നമുക്ക് ഇങ്ങനെ തരം തിരിക്കാം.
വിധിവശാല്‍ വന്നു ഭവിച്ചവര്‍
നമ്മള്‍ തെരഞ്ഞെടുത്തവര്‍.
വിധിവശാല്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗഭാക്കായവരുണ്ട് , നമ്മള്‍ക്ക് അവരെ വേണമെങ്കിലും വേണ്ടെങ്കിലും, നമ്മള്‍ അവരെ ഇഷ്ടപ്പെടുന്നുവെങ്കിലും ഇല്ലെങ്കിലും . നമ്മുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, വിവാഹം വഴി നിയമപരമായി ബന്ധുക്കളായവര്‍, ബന്ധുജനങ്ങള്‍ ,മക്കള്‍, അദ്ധ്യാപകര്‍, സഹപ്രവര്‍ത്തകര്‍ , സഹപാഠികള്‍, സാഹചര്യവശാല്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായ മറ്റാളുകള്‍........ഇവിടെ നമുക്ക് അധികം വിവേചനാധികാരമൊന്നുമില്ല, അവര്‍ നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും. പ്രത്യേകിച്ചും നമ്മുടെ കുടുംബാംഗങ്ങള്‍.
താത്‌ക്കാലികമായോ സ്ഥിരമായോ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ നാം തന്നെ ബോധപൂര്‍വ്വം തീരുമാനിച്ച് തെരഞ്ഞെടുക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. നമ്മുടെ കൂട്ടുകാര്‍, സഹചാരികള്‍, ജോലിക്കാര്‍, ഗുരുക്കന്മാര്‍, സാധന വില്‍പ്പനക്കാര്‍, ജീവിതപങ്കാളി (അവനവന്‍ തന്നെയാണ് തെരഞ്ഞെടുത്തതെങ്കില്‍) പരിചയക്കാര്‍ മുതലായവര്‍..
എന്നാല്‍ ഇവരെയൊക്കെ എത്ര ദൂരത്തിലാണ് നിര്‍ത്തേണ്ടത്, ബന്ധത്തിന്റെ ആഴവും അളവും എത്ര വേണം , എങ്ങനെ വേണം , ഇടപെടലുകളുടെ വ്യാപ്‌തി /പരിധി എത്ര എന്നൊക്കെ തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഈ രണ്ടുതരം ബന്ധങ്ങളിലും നമുക്കുണ്ട്.
മറ്റൊരു സമാനത ഈ പറഞ്ഞ എല്ലാ ആളുകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് എന്നതാണ്.
ഇവരില്‍ ചിലര്‍ നമുക്ക് സന്തോഷം, സമാധാനം, സൗഹൃദം, സാഹോദര്യം, ആശ്വാസം, സ്‌നേഹം, സുരക്ഷിതത്വബോധം, ശുഭാപ്‌തിവിശ്വാസം തുടങ്ങിയവ നല്‍കുമ്പോള്‍ മറ്റു ചിലരില്‍ നിന്ന്‌് വേദന, ചീത്തവിളി, അതൃപ്‌തി, ദേഷ്യം, നിരുത്സാഹം തുടങ്ങിയ നിഷേധാത്മക ഊര്‍ജ്ജമാണ് നമുക്ക് ലഭിക്കുക .
അതായത് നമുക്കു ചുറ്റുമുള്ള ഇവരുടെ സാമീപ്യം കൊണ്ടു മാത്രം പലപ്പോഴും നമുക്ക് നല്ലതോ ചീത്തയോ ആയ അനുഭൂതി കൈവരുന്നു.
ആദ്യം തന്നെ നമ്മുടെ ജീവിതത്തിലുള്ളവരുടെ പേരുകള്‍ എഴുതി ഒരു ലിസ്റ്റുണ്ടാക്കുക
ഓരോ പേരിനും നേരേ അവര്‍ നമ്മില്‍ ഉണര്‍ത്തുന്ന വികാരമെന്തെന്നും അതിന് അവര്‍ അവലംബിക്കുന്ന മാര്‍ഗ്ഗവും രേഖപ്പെടുത്തുക .
വളരെ ലളിതം അല്ലേ?
വരൂ, നമുക്കതങ്ങു ചെയ്‌താലോ?
(കുറിപ്പ്: ഈ പരിഭാഷാശ്രമം എത്രമാത്രം സംവേദനക്ഷമമായി എന്നറിയില്ല. പല വാക്കുകള്‍ക്കും കൃത്യമായ ഒറ്റപ്പദം മലയാളത്തില്‍ കിട്ടുന്നില്ല. മലയാളം എഴുതുമ്പോള്‍ ക്ഷണിക്കാത്ത അതിഥികളായി ആങ്കലേയം ഓടിയെത്തും. തിരിച്ചും. അതേ, മംഗ്ലീഷേ നമുക്കു പറഞ്ഞിട്ടുള്ളു! ശുദ്ധ മലയാളവും ശുദ്ധ ആംഗലേയവുമല്ല.)
(Quoting Hindu:
Quote
' The writer is an image makeover consultant and can be contacted at babita@persona24carats.com'
Unquote)
വ്യക്തിത്വ പുനരൂപീകരണത്തിന് സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍. ഒരു self help article ന്റെ പരിഭാഷ.
ReplyDeleteഇവരില്‍ ചിലര്‍ നമുക്ക് സന്തോഷം, സമാധാനം, സൗഹൃദം, സാഹോദര്യം, ആശ്വാസം, സ്‌നേഹം, സുരക്ഷിതത്വബോധം, ശുഭാപ്‌തിവിശ്വാസം തുടങ്ങിയവ നല്‍കുമ്പോള്‍ മറ്റു ചിലരില്‍ നിന്ന്‌് വേദന, ചീത്തവിളി, അതൃപ്‌തി, ദേഷ്യം, നിരുത്സാഹം തുടങ്ങിയ നിഷേധാത്മക ഊര്‍ജ്ജമാണ് നമുക്ക് ലഭിക്കുക .
ReplyDeletevery clear
വളരെ നന്നായി..അഭിനന്ദനങ്ങള്‍..
ReplyDelete