Monday, February 22, 2010

നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !

ശ്രീ ബുദ്ധനെക്കുറിച്ചു ഗൂഗ്ലിയപ്പോള്‍ കിട്ടിയതാണീ കവിത. നര്‍ത്തനമാടി ഉല്ലസിച്ചു നടന്ന പെണ്‍കിടാങ്ങളുടെ ഈ നാടന്‍ പാട്ടില്‍ ഒളിച്ചിരുന്ന തത്വസംഹിത അദ്ദേഹത്തിന്റെ ജീവിതഗതി തന്നെ മാറ്റി മറിച്ചുവത്രേ. കമ്പികള്‍ കൂടുതല്‍ മുറുക്കിയാലും അയച്ചിട്ടാലും ഗാനം ശരിയാകില്ല, ഗാനം ശരിയായില്ലെങ്കില്‍ നൃത്തവും നന്നാവില്ല. എല്ലാം പാകത്തിനു മാത്രമേ ആകാവൂ, കൂടുതലും പാടില്ല, കുറവും പാടില്ല.....

ആംഗലേയ വരികള്‍ ഇതാ:(മുന്‍കൂര്‍ ജാമ്യാപേക്ഷ- ആംഗലേയ വരികള്‍ വായിച്ചു കഴിയുമ്പോള്‍ പരിഭാഷ വായിച്ച്‌ എന്നെ കൊല്ലാന്‍ വരരുത്‌.....)

Fair goes the dancing when the Sitar is tuned,
Tune us the Sitar neither low nor high
And we will dance away the hearts of men.
The string overstretched breaks, music dies
The string overslack is dumb and the music dies
Tune us the Sitar neither low nor high!
മൂന്നാം വരി "നര്‍ത്തനമാടിയാണ്‍ഹൃദയങ്ങള്‍ കയ്യേറാനായ്‌ " എന്നും രണ്ടാം പാരയിലെ ആദ്യ രണ്ടുവരികള്‍ക്കു പകരം "കമ്പി കൂടുതല്‍ മുറുക്കല്ലേ തകരും ഗാനാലാപം " എന്നുമായിരുന്നു ആദ്യം പരിഭാഷയുണ്ടാക്കിയത്‌.

21 comments:

  1. സിതാറിന്നീണമൊന്നു കൃത്യമായ്‌ മീട്ടൂ നിങ്ങള്‍
    താളം പിഴയ്‌ക്കാതെ നൃത്തമാടട്ടെ ഞങ്ങളൊന്ന്‌്‌!

    ReplyDelete
  2. "പരിഭാഷ വായിച്ച്‌ എന്നെ കൊല്ലാന്‍ വരരുത്‌....."
    ആരു പറഞ്ഞു കൊല്ലുമെന്ന്? വളര്‍‌ത്താനാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇനിയും ഒരുപടൊരുപാട്‌ ഉയരത്തില്‍‌ വളരട്ടെ.

    "എല്ലാം പാകത്തിനു മാത്രമേ ആകാവൂ, കൂടുതലും പാടില്ല, കുറവും പാടില്ല....."
    എല്ലാം പാകം..കൂടുതലുമില്ല, കുറവുമില്ല. പരിഭാഷ നന്നായി.

    ReplyDelete
  3. പരിഭാഷിച്ച്, പരിഭാഷിച്ച് നന്നായി വരട്ടെ. കൃത്യമായ് വേണ്ടായിരുന്നു, ത്രസിപ്പിക്കാൻ മറ്റൊരുവാക്ക് ഉപയോഗിക്കാമായിരുന്നു. തെങ്ങോളം വലിയ ആശംസകൽ മുന്നേറുക മുന്നേ!!!

    ReplyDelete
  4. കൃത്യമായി---->നന്നായി

    ത്രസിപ്പിക്കാന്‍----->രസിപ്പിക്കാന്‍

    ഇങ്ങനെയായാലോ നന്ദനേ? അഭിപ്രയമറിയാന്‍ താല്‍പ്പര്യമുണ്ട്‌.

    ReplyDelete
  5. ആയിക്കോളൂ ഞാനൊന്നും പറഞ്ഞില്ലേ!! നമുക്ക് വല്ല പ്രസിദ്ധീകരണത്തിനും കൊടുക്കുമ്പോൽ തിരുത്താം അല്ലേ, എന്താ വല്ലതും പറയാനുണ്ടോ? (ഉഷശ്രീയെ തിരുത്തിയത് ഞാൻ കണ്ടു, അങ്ങിനെയുള്ള ഒരാളെ ഞാൻ തിരിത്ത്യേ അയ്യേ നാണക്കേട്)

    ReplyDelete
  6. തിരുത്തുകള്‍, കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ എല്ലാം ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു നന്ദനാ. കുറുപ്പിന്റെ കണക്കുപുസ്‌തകത്തിന്‌ ഞാനിട്ട കമന്റൊന്നു നോക്കിയേ. ഒരഭിപ്രായം അറിയാന്‍ ചോദിച്ചതാണ്‌. എനിക്കും തോന്നിയിരുന്നു ആ വാക്കുകള്‍ പോരായെന്ന്‌ പക്ഷേ പകരം വയ്‌ക്കാന്‍ വല്ലതും പേനത്തുമ്പില്‍ വിളയാടണ്ടേ.

    ReplyDelete
  7. incidently the lyrics that transformed Budha had in the mind for a while ..
    happy to find it here..
    best wishes

    ReplyDelete
  8. എല്ലാം പാകത്തിനേ ആകാവൂ, കൂടുതലും പാടില്ല, കുറവും പാടില്ല. വളരെ ശരി.

    ReplyDelete
  9. Dear Mythreyi,
    Nannayirikkunnu. Onnum kooduthalillathe pakathinu vilambiyirikkunnu.
    Bhavukangalode, Ambily

    ReplyDelete
  10. പരിഭാഷ മാത്രമേ വായിച്ചൂള്ളൂ.. ആംഗലേയം വായിക്കാനുള്ള വിവരമുണ്ടായിരുന്നേൽ എന്നേ രക്ഷപ്പെട്ടേനേ ഞാൻ.. അഭിനന്ദനങ്ങൾ

    ReplyDelete
  11. കൊള്ളാം ആശംസകള്‍....

    ReplyDelete
  12. മമ ബ്ലോഗ്‌ കണ്ടു വലിയ വലിയ kaarigal

    ReplyDelete
  13. നന്നായിട്ടുണ്ട്.

    ReplyDelete
  14. കൊള്ളാം ട്ടൊ...

    ReplyDelete
  15. The string overstretched breaks, music dies
    The string overslack is dumb and the music dies,,

    a simple logic of life..

    ReplyDelete
  16. കവിത ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞത് കൊണ്ട് എഴുതുന്നതാണ്, എന്റെ കവിതകളില്‍ കൂടി ഒന്ന് കണ്നോടിക്കുമോ? ...വിജയ്‌ കാര്യാടി. വ്വ്വ.കര്യടികവിത.ബ്ലോഗ്സ്പോട്ട്.com

    ReplyDelete
  17. sorry ....www.karyadikavitha.blogspot.com

    ReplyDelete