Friday, March 6, 2009

ഗീതാഞ്‌ജലിയില്‍ നിന്ന്‌.............

ശ്രീ.രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്‌ജലി എന്നും ഒരു പ്രചോദനമായിരുന്നു, അല്ല, ആവേശമായിരുന്നു.അതിലെ പ്രസിദ്ധമായ ഒരു പദ്യവും അതിനു ശ്രീ.ഏറ്റുമാനൂര്‍ സോമദാസന്റെ കാവ്യസുന്ദര മലയാള പരിഭാഷയും ഇതാ......

അന്തരിച്ച മുന്‍പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്‌ ശ്രീ.റോബര്‍ട്ട്‌ ഫ്രൗസ്റ്റിന്റെ "the woods are lovely dark and deep............എന്ന കവിതയ്‌ക്കൊപ്പം ഈ വരികളും ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു എന്ന്‌ വായിച്ചിട്ടുണ്ട്‌ എന്നാണോര്‍മ്മ.

ശ്രീ.ജി.ശങ്കരക്കുറുപ്പ്‌ അര്‍ത്ഥഭംഗി ചോര്‍ന്നു പോകാതെ ഗീതാഞ്‌ജലി പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ സോമദാസന്‍ സാറിന്റെ പരിഭാഷയ്‌ക്ക്‌ ശ്രുതിമാധുര്യവും കൂടിയുണ്ട്‌.(എന്റെ അഭിപ്രായം മാത്രമാണേ!)

Stanza 35
"Where the mind is without fear
and the head is held high;
Where knowledge is free;
Where the world has not been broken
up into tiny fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms into towards perfection;
Where the clear stream of reason has
not lost its way into the dreary desert
sand of dead habit;
Where the mind is led forward by
thee into ever-widening thought and action-
Into that heaven of freedom,my Father,let my country awake. "

എവിടെ നിര്‍ഭയമാകുന്നു മാനസം
അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
എവിടെ വിജ്ഞാനം സര്‍വ്വസ്വതന്ത്രമായ്‌
അവികലമായ്‌ വിരാജിപ്പൂ നിത്യവും
എവിടിടുങ്ങിയ തുണ്ടുകളാകുന്നീലവനി-
രാജ്യമതിലിന്‍ നിരകളായ്‌
എവിടെ സത്യത്തിന്നാഴത്തില്‍ നിന്നു താന്‍
ഉറവെടുക്കുന്നു വാക്കുകളൊക്കയും
എവിടെ യുക്തിതന്‍ നീരൊഴുക്കാചാര-
പഴമതന്‍ മണല്‍ക്കാട്ടില്‍ ലയിപ്പീലാ
എവിടെ നിസ്തന്ദ്രം ഉദ്യമം കൈകളെ 
പരമലക്ഷക്യത്തിന്‍ നേര്‍ക്ക്‌ നീട്ടുന്നുവോ,
എവിടെയന്തരംഗത്തെ നയിപ്പുനീ 
സതതം വ്യാപിക്കും ചിന്താകര്‍മ്മങ്ങളില്‍
അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!

8 comments:

  1. അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ-
    ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!

    ReplyDelete
  2. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എവിടെ അന്ത:രംഗത്തെ നയിക്കുമി സദദം വ്യാപിക്കും ചിന്താകര്‍മങ്ങളില്‍

    ReplyDelete
  5. എവിടെ നിസ്തന്ദ്ര മുദ്യമം കൈകളെ
    പരമ ലക്ഷ്യത്തിലേ , ക്കുയര്‍ത്തുന്നുവോ

    ReplyDelete
  6. Tks a lot Arvind & Wayanad tourism .

    ReplyDelete