Sunday, March 8, 2009

സീതമുതല്‍ സത്യവതി വരെ(ലളിതാംബിക അന്തര്‍ജ്ജനം)

ഈ വനിതാദിനത്തില്‍ നമുക്ക്‌ നമ്മുടെ പൗരാണിക/ഐതിഹാസിക വനിതകളെ ഓര്‍ക്കാം,ശ്രീമതി ലളിതാംബികാ അന്തര്‍ജ്ജനത്തന്റെ വാക്കുകളിലൂടെ...............

വാല്‌മീകിയുടെ നായികമാര്‍

1.സീത
........സീതയെ നമസ്‌കരിക്കാനുള്ള ഒരു മന്ത്രം പോലും എന്നെ പഠിപ്പിച്ചിരുന്നില്ല.ദഃഖിതരെ വണങ്ങുന്ന പാരമ്പര്യം നമുക്കില്ല...........സംശയങ്ങളുടെ പേരില്‍ സത്യത്തെ നിരസിക്കുന്നു.ധര്‍മ്മത്തിന്റെ പേരില്‍ സ്‌നേഹത്തെ ബലിയാടാക്കുന്നു.യുഗാരംഭകാലം മുതല്‍ ഇതാണല്ലോ സ്ഥിതി......

2.മൂന്നു രാജമാതാക്കള്‍.......
കൗസല്യ-അവര്‍ അമ്മ മാത്രമായിരുന്നു.അതായിരുന്നു അവരുടെ വിജയവും പരാജയവും..........
............സ്‌ത്രീത്വത്തിന്റെ വിവിധഭാവങ്ങളില്‍ കൗസല്യ മാതാവും,കൈകേയി കാമിനിയുമായിരുന്നെങ്കില്‍, സുമിത്ര സഖിയും സേവികയും സമാശ്വാസവുമായിരുന്നു..........

3.അനുജന്റെ ഭാര്യ
..........മഹത്തായ ഒരു കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ പ്രതീകമാണ്‌ ലഷ്‌മണന്‍.അതിലും മഹത്തരമായ കര്‍ത്തവ്യപൂര്‍ത്തീകരണത്തിന്റെ മൂര്‍ത്തിയായിത്തീര്‍ന്നു ഊര്‍മ്മിള.........

4.അഹല്യ
...ചപലവ്യാമോഹങ്ങള്‍ക്കിരയായവരെ തിരസ്‌ക്കരിക്കലല്ല,പരിഷ്‌ക്കരിച്ചു തിരിച്ചെടുക്കുകയാണു ധര്‍മ്മ......

5.മന്ഥര
...എത്ര നിസ്സാരമായ വാക്കുകളിലും പ്രേരണകളിലും നിന്നാണ്‌ മഹാസംഭവങ്ങള്‍ രൂപം കൊള്ളുന്നത്‌.................മന്ഥര എന്നത്‌ ഒരു വ്യക്തിയല്ല;ഒരു തത്വമാണ്‌.ഇന്നും ലോകസംഭവങ്ങളുടെ കാണാമറയത്തു നിന്നു ചരടു പിടിക്കുന്ന സജീവരാഷ്ട്രതന്ത്രത്തിന്റെ പേരാണ്‌ മന്ഥര......

വ്യാസന്റെ നായികമാര്‍

1.ഗാന്ധാരി
.....ചരിത്രത്തിന്റെ അന്ധകാരമയമായ ഒരു കോണില്‍ അവിടുന്ന്‌ ഒതുങ്ങി നില്‍ക്കുന്നു.വളരെക്കുറച്ചു വാക്കുകളിലൊതുങ്ങിയ വളരെ വലിയ വേദനപോലെ.......

2.കുന്തി
......ഒരൊറ്റ നിമിഷത്തെ ദൗര്‍ബ്ബല്യം കൊണ്ട്‌ ഒരു ജന്മം നഷ്ടപ്പെട്ടുപോയ സ്‌ത്രീ......

3.സത്യവതി
....പാപങ്ങള്‍ പുണ്യങ്ങളാകുന്ന ചില സവിശേഷ സന്ദര്‍ഭങ്ങളുണ്ട്‌.ഈ സമാഗമം ഉണ്ടായിരുന്നില്ലെങ്കില്‍ വ്യാസന്‍ എന്ന മഹാകവി ജനിക്കില്ലായിരുന്നു....

9 comments:

  1. മന്ഥര എന്നത്‌ ഒരു വ്യക്തിയല്ല;ഒരു തത്വമാണ്‌.ഇന്നും ലോകസംഭവങ്ങളുടെ കാണാമറയത്തു നിന്നു ചരടു പിടിക്കുന്ന സജീവരാഷ്ട്രതന്ത്രത്തിന്റെ പേരാണ്‌ മന്ഥര......

    ReplyDelete
  2. ഉടുതുണിക്ക്‌ മറു തുണി ഇല്ലാത്ത അമ്മമാരെ പറ്റിയും പറയാം
    ഈ പറഞ്ഞവരൊന്നും ഒരു പക്ഷെ ജീവിത ചൂട് അറിഞ്ഞിട്ടു ഉണ്ടാവില്ല
    എങ്കിലും നന്നായിട്ടുണ്ടു
    ആശംസകള്‍

    ReplyDelete
  3. @ പാവപ്പെട്ടവന്‍: ശരിയാണ്‌.വായിച്ച നല്ല പുസ്‌തകത്തില്‍ നിന്നുള്ള Quotes ഇട്ടുവെന്നേയുള്ളു.നിര്‍ദ്ദേശം മനസ്സില്‍ വച്ചിട്ടുണ്ട്‌. വായിച്ചതിനും കമന്റിയതിനും നന്ദി.ഇപ്പോള്‍ പുസ്‌തകവായന തീരെ കുറഞ്ഞു.പണ്ടു വായിച്ചു കുറിച്ചു വച്ച നോട്ടുബുക്കുകളില്‍ നിന്നെടുത്തെഴെുതുന്നതാണ്‌.

    @മലയാളി: നന്ദി.

    ReplyDelete
  4. :)

    നല്ല പോസ്റ്റ്....*

    ReplyDelete
  5. ingane vyathysthamayi chinthichathinu congratulations

    ReplyDelete
  6. വളരെ നല്ല പരിചയപ്പെടുത്തല്‍..!
    നന്ദി..:)

    ReplyDelete