Tuesday, December 23, 2008

എനിക്ക്‌ എന്നെ വിട്ടു പോകാൻ കഴിയുമോ?

എനിക്ക്‌ എന്നെ വിട്ടു പോകാൻ കഴിയുമോ?

(മലയാളനാട്‌ വാരികയിൽ മുഖഭാഗചിത്രങ്ങൾ എന്ന പേരിൽ ശ്രീ.വി.ബി.സി.നായർ എഴുതിയിരുന്ന ലേഖനപരമ്പരയിൽ നിന്ന് തെരഞ്ഞെടുത്ത ഭാഗം)


----"മനസ്സിൽതോന്നുന്നത്‌ പറയുകയോ എഴുതുകയോ ചെയ്യരുത്‌.അരികെയുള്ള എല്ലാ സുഹൃത്തുക്കളും അകലെയായിപ്പോകും.ഞാൻ തോന്നുന്നതു പറയും.അതു പറഞ്ഞെങ്കിലേ എനിക്കു ശരിയായൊന്നുറങ്ങാൻ കഴിയൂ.എല്ലാവരും വെറുക്കുമായിരിക്കും.ഒടുവിൽ പട്ടിയെപ്പോലെ തെരുവിൽ കിടന്നു ചാകുമായിരിക്കും.എന്നാലും എന്റെ വഴിയാണ്‌ ശരിയെന്നെനിക്കു തോന്നുന്നു."


ശ്രി.പി.ജെ.ആന്റണി,വി.ബി.സി.യോടു പറഞ്ഞത്‌.


.......ശക്തമായ നിരൂപണങ്ങളെ,അഭിപ്രായങ്ങളെ അതു തനിക്കനുകൂലമല്ലെങ്കിൽ,താങ്ങാനുള്ള കരുത്ത്‌ പലർക്കുമില്ല.കരുത്ത്‌ എന്ന വാക്കിനു പകരം പാകത എന്നണുപയൊഗിക്കേണ്ടതെന്നു തോന്നുന്നു.

.....മഹാനായ കലാകാരനാണ്‌ ആന്റണി.'വെട്ടിമുറിച്ചു പറയുക' എന്നു പറയുന്നതിന്‌ ആത്മാവുണ്ടെന്നു തെളിയിച്ച മനുഷ്യനാണ്‌....


......."എന്തിനിങ്ങനെ സുഹൃത്തുക്കളെ വെറുപ്പിക്കുന്നു?


"ഞാനന്നും ഇന്നും ഒരേ മറുപടിയാണ്‌ സുഹൃത്തുക്കൾക്കു നൽകുന്നത്‌

"എനിക്ക്‌ എന്നെ വിട്ടു പോകാൻ കഴിയുമോ?".......

2 comments:

  1. എനിക്ക്‌ എന്നെ വിട്ടു പോകാൻ കഴിയുമോ?

    ReplyDelete
  2. 'വെട്ടിമുറിച്ചു പറയുക' എന്നു പറയുന്നതിന്‌ ആത്മാവുണ്ടെന്നു തെളിയിച്ച ''

    സത്യമാണത്..........

    ReplyDelete