Saturday, December 20, 2008

തിരയും ചുഴിയും..........

തിരയും ചുഴിയും(ശ്രീ.എസ്‌.ഗുപ്തൻ നായരുടെ 10 ലേഖനങ്ങളടങ്ങിയ കൃതി)
ലേഖനം 7-പേരിന്റെ ചുമട്‌.
....ഈ പേര്‌ ജീവിതത്തിൽ എനിക്കു പലപ്പോഴും ചുമടായി തോന്നിയിട്ടുണ്ട്‌......അന്നു ജീവിതം പോലും ഒരു ചുമടല്ലല്ലോ.കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ചരിത്രത്തിന്റെ ഏടുകളിൽ ഉറങ്ങിക്കിടക്കുന്ന ഏതോ ചക്രവർത്തിവീരന്മാരുടെ പേരിന്റെ വാലാണ്‌ എന്റെ പേരെന്ന്.പിന്നെ വാലിന്റെ കൂടെ മറ്റൊരു വാലും."......
....ലോകത്തിൽ അവൻ ജീവിക്കുകയല്ല,അവനിൽ ലോകം ജീവിക്കുകയാണ്‌.....

ലേഖനം 9-അക്ഷരവും അനക്ഷരവും
...."കഥനം ചൊല്ലുക "എന്നതിനു പകരം "കദനം ചൊല്ലുക"....

"വീഥി" "വീതി" ആയാലും കുഴയും.

......ക്ലാസ്സിലെ വിദ്യാർത്ഥികൾ:

"വായപ്പയം കൊണ്ടു മൂടീ മഹീതലം"

ഇൻസ്പെക്ടർ:"എന്താ കുട്ടികൾ ഇങ്ങനെ?"

വാദ്ധ്യാർ:എന്തു ചെയ്യാം?അങ്ങനെ തയക്കവും പയക്കവും ആയിപ്പോയി."

ലേഖനം-10-ഉപന്യാസത്തെ പറ്റി ഒരു ഉപന്യാസം.

"അപ്പോൾ നാമൊക്കെ സംസാരിക്കുന്നത്‌ ഗദ്യമാണ്‌ അല്ലേ" എന്ന് അത്ഭുതപ്പെട്ട മോളിയേർ കഥപാത്രത്തെപ്പോലെ(ഷുർദ്ദേൻ) നാം മഠയന്മാരാകരുതല്ലോ.

.......ഖടദീപവും ഭാവാഗ്നിയും ഉപകാരത്തിനാവില്ല.ഒന്ന് അകത്തിരുന്നു വിങ്ങും.മറ്റത്‌ അവനവനെക്കൂടി നശിപ്പിക്കും.ഇതാണൂ വിദ്യയുടെ വിദ്യ."(അപ്പൻ തമ്പുരാന്റെ മംഗളമാലയിൽ നിന്ന്)

.....ലോകത്തെ വെറുതെ കണ്ടാൽ പോരാ,കഥകളിക്കാർ പറയുന്നതുപൊലെ "നോക്കിക്കാണണം."

.....'ഞാൻ' ഇടയ്ക്കു വന്നാലും'ഞാനെന്ന ഭാവം' തീർച്ചയായും വന്നുകൂടാ......

3 comments:

  1. പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  2. 2 പേരെങ്കിലും വായിച്ചു എന്നതിൽ സന്തോഷം.

    ReplyDelete