Sunday, June 13, 2010

കഥയെഴുതുമ്പോള്‍.............

മലയാള നോവല്‍-കഥാ സാഹിത്യ കുലപതിയായ ശ്രീ. എം.ടി. വാസുദേവന്‍ നായരുടെ 'കാഥികന്റെ പണിപ്പുര' യില്‍ നിന്ന് ചിലത്-

QUOTE

കഥ പൂര്‍ണ്ണമായും മനസ്സിലെഴുതുകയാണ് ഞാന്‍ ചെയ്യുന്നത്. വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ മനസ്സിലെ നിര്‍മ്മാണ പ്രക്രിയ കഴിഞ്ഞുവെന്ന് സ്വയം വിശ്വസിപ്പിച്ച് നേരത്തേ എഴുതാനിരുന്നാല്‍ കഥയെഴുത്ത് വഴിക്കെവിടെയെങ്കിലും വച്ച് നിന്നു പോകും.

കഥാപാത്രങ്ങള്‍ പ്രസംഗിക്കരുത്.സാധാരണമനുഷ്യരെപ്പോലെ ആവശ്യത്തിനു മാത്രം സംസാരിച്ചാല്‍ മതി.

നോവലിനേക്കാള്‍ കഠിനമാണ് കഥയുടെ ശില്‍പ്പവിദ്യ. ഒരു വാക്കോ ഒരു വാചകമോ ഒരു പാരഗ്രാഫോ അധികപ്പറ്റായാല്‍ നോവലിനു കോട്ടം തട്ടുകയില്ല. ഒരു വാചകത്തിന്റെ സൗഭഗക്കുറവു മതി കഥയെ കൊല്ലാന്‍.

കഥ എന്നത് ഒരു സാങ്കേതിക നാമമാണ്. ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം-ഇതൊക്കയാണ് ഒര കഥകൊണ്ട് മൊത്തത്തില്‍ സാധിക്കുന്നതും.

വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികകളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍ തൂണുകളും പട്ടുവിരികളും വിഴുപ്പുഭാണ്ഡങ്ങളും എല്ലാം അവിടവിടായി കണ്ടെന്നു വരും.

നിങ്ങള്‍ക്കു സുപരിചിതമായ ജീവിതമണ്ഡലങ്ങളില്‍ നിന്നു സൃഷ്ടിക്കുവാന്‍ ശ്രമിക്കുക. സ്ഥലവും കാലവും ജീവിതവും നിങ്ങള്‍ക്ക് അടുത്തറിയാവുന്നതാണെങ്കില്‍ സൃഷ്ടി സുഖകരമാണ്.സുപരിചിതമല്ലാത്ത ജീവിതമണ്ഡലങ്ങളെ സൃഷ്ടിക്കുവാന്‍ കഴിയുകയില്ലേ.? കഴിയും .അമിത പ്രഭാവശാലിനിയായ പ്രതിഭയുടെ അകമഴിഞ്ഞ അനുഗ്രഹമുണ്ടെങ്കില്‍ മാത്രം.

UNQUOTE

കഥയും നോവലുമെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം .

പുസ്തകം-കാഥികന്റെ പണിപ്പുര
പ്രസാധനം-ഡി.സി.ബുക്ക്‌സ്.
വില-30 രൂപാ.

25 comments:

  1. This comment has been removed by the author.

    ReplyDelete
  2. “വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ ”

    ഈശോ!
    ഞാൻ പെട്ടു!
    ഇങ്ങനാണേൽ എനിക്കെഴുതാനേ പറ്റില്ല!
    (ഞാൻ എന്നെ വിളിക്കുന്നത് എഴുത്തുകാരൻ എന്നാ!!)

    എന്തായാലും ഒന്നു വാങ്ങി വായിക്കാം. ഒരു പക്ഷേ എന്റെ വായനക്കാർ രക്ഷപെട്ടാലോ!

    ReplyDelete
  3. പ്രണയത്തിന്റെ ഒന്നാം വാര്‍ഷികത്തിനു സമ്മാനം കിട്ടിയതാണീ പുസ്തകം ,പക്ഷെ പുസ്തകം വായിച്ചത് കൊണ്ട് മാത്രം കഥയെഴുതാന്‍ പറ്റില്ലല്ലോ ;)

    ReplyDelete
  4. ഡോ.ജയന്‍- നല്ല എഴുത്താണല്ലോ ഡോക്ടറുടേത്.... ഏതിനും ആ ബുക്ക് വാങ്ങി വായിക്കുന്നത് നല്ലതാണ്. കുറച്ചു വരികളെങ്കിലും എഴുതാന്‍ ഇരിക്കും നേരം, എഡിറ്റു ചെയ്യുന്നേരം ഓര്‍മ്മയില്‍ തെളിയും...ഒരു തിരുത്ത് സ്വയം ചെയ്യാന്‍ സഹായിക്കുമെങ്കില്‍ അത്രയും ആയല്ലോ....

    പിന്നെ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുണ്ടത്രേ, എഴുതാനിരുന്നാല്‍ മതി എഴുത്തു താനേ അതിന്റെ വഴി കണ്ടു പിടിക്കും എന്ന്. അതും ശരിയാണ്, ചിലപ്പോഴെങ്കിലും എഴുത്ത് സ്വന്തം വഴി തെരഞ്ഞെടുക്കാറുണ്ട്, ഒരു തയ്യാറെടുപ്പുമില്ലാതെ തന്നെ. അതു കൊണ്ട് നമുക്ക് രണ്ടും സ്വീകരിക്കാം അല്ലേ. പിന്നെ നമ്മുടെ സ്വന്തം തനതു വഴിയും.
    വല്യമ്മായി-പുസ്തകം വായിച്ചതു കൊണ്ടു മാത്രം കഥയെഴുതാന്‍ പറ്റില്ല, തീര്‍ച്ച. പക്ഷേ കഥ എഴുതുന്നവര്‍ക്ക് , എഴുതി തുടങ്ങുന്നവര്‍ക്ക് ഒരു വഴി കാട്ടിയാകാമല്ലോ. കഥാ ശില്‍പ്പശാലയൊക്കെ പോലെ. Self improvement...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. തീര്‍ച്ചയായും എഴുതാനാഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകം തന്നെ.എട്ടിലോ,ഒമ്പതിലോ മറ്റോ മലയാളം പാഠപുസ്തകത്തില്‍ കാഥികന്റെ പണിപ്പുരയിലെ ഒരു ഭാഗം പഠിച്ചിട്ടുണ്ട്.കഥയെഴുത്തിന്റെ വിദ്യകള്‍ അദ്ദേഹം അവതരിപ്പിച്ചത് രസത്തിലങ്ങനെ വായിച്ചിരുന്നതതോര്‍ത്തു പോയി..
    ഉള്ളില്‍ സെന്റ് കുപ്പിയൊളിപ്പിച്ചു വെച്ച റബ്ബര്‍മൂങ്ങയുമായി സിലോണില്‍ നിന്നു വന്ന ലീലയും,വാസുവുമൊക്കെയുള്ള അദ്ദേഹത്തിന്റെ ആത്മാംശമുള്ള കഥയെഴുതുമ്പോള്‍ സ്വീകരിച്ച രചനാശൈലിയൊക്കെ വിശദമായി തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

    ReplyDelete
  7. മൈത്രേയി നന്ദി. ഈ പുസ്തകം എനിക്ക് ആദ്യം പരിചയപ്പെടുത്തി തന്നത് പ്രശസ്തനായ എഴുത്തുകാരനും ഹിപ്നോട്ടിസ്റ്റും ആയ ഡോ.ജോണ്സന്‍ ഐരൂര്‍ ആയിരുന്നു. 'കാഥികന്റെ പണിപ്പുര' എന്നില്‍ ഒരുപാട് പ്രചോദനം ഉണ്ടാക്കി എന്ന് പറയാതെ വയ്യ.

    ReplyDelete
  8. കൊള്ളാമല്ലോ. പറ്റിയാല്‍ ഒരെണ്ണം സംഘടിപ്പിയ്ക്കണം :)

    ReplyDelete
  9. കഥയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയാണീ ബുക്ക്. കുത്തിക്കുറിക്കാന്‍ ശ്രമം നടത്തിരുന്ന പണ്ടു കാലത്ത് ഇതൊരു നല്ല ഗൈഡായിരുന്നു. (എന്നിട്ടും ഒരു എഴുത്തുകാരനാവാന്‍ പറ്റിയില്ലാ എന്നതൊരു സ്വകാര്യ ദു:ഖം)

    ReplyDelete
  10. വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികകളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍ തൂണുകളും പട്ടുവിരികളും വിഴുപ്പുഭാണ്ഡങ്ങളും എല്ലാം അവിടവിടായി കണ്ടെന്നു വരും.

    (അയ്യോ പേടി വരുന്നു...എന്റെ കഥയ്ക്കകത്ത് ഈ സാധനങ്ങള്‍ ഒന്നും ഇല്ല. ഉടനെ പുസ്തകം വാങ്ങി വായിക്കണം)

    ReplyDelete
  11. ഈ പുസ്തകം തൊണ്ണുറ്റൊന്‍പതില്‍ വായിച്ചിട്ടുണ്ട്.
    ഈ പുസ്തകത്തെ വീണ്ടും പരിചയപ്പെടുത്തിയതില്‍
    നന്ദിപറയുന്നു.
    സ്നേഹപൂര്‍വ്വം,
    താബു.

    ReplyDelete
  12. ദൈവമേ..അപ്പോൾ ഞാനൊക്കെ ഇതു വരെ എന്ത് കുന്ത്രാണ്ടമാണാവോ എഴുതിക്കൊണ്ടിരുന്നത്.., ഏതായാലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ട് തന്നെ ബാക്കി കാര്യം..
    പരിചയപ്പെടുത്തിയതിനു നന്ദീണ്ട്ട്ടോ‍ാ...

    ReplyDelete
  13. ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി..എന്തായാലും വാങ്ങി വായിക്കും..

    ReplyDelete
  14. വായിച്ചിട്ടുണ്ട്. പരിചയപ്പെടുത്തൽ നന്നായി.

    ReplyDelete
  15. ഈ പുസ്തകം ഇത് വരെ വായിച്ചിട്ടില്ല. അല്ല, ഇത് എഴുത്തുകാർക്കുള്ളതല്ലേ. ഹല്ല, പിന്നെ. എന്റെയൊരു കാര്യം.

    ReplyDelete
  16. മൈത്രേയി, ബ്ലോഗ്ഗിൽ എഴുതുന്ന ആളുകൾക്ക് ഉപകാരപ്രദമാണീ പോസ്റ്റ്. എഴുത്തിന്റെ രീതികൾ ഒക്കെ മാറിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങൾക്ക് മാറ്റമില്ലല്ലോ.
    പുസ്തകം വായിച്ച് എഴുത്തുകാരനാകാനൊക്കില്ലെങ്കിലും എങ്ങനെ എഴുതാതിരിക്കേണ്ടതെന്നെങ്കിലും ആളുകൾ പഠിക്കും. മലയാളം സ്കൂളിൽ പഠിച്ചവരൊക്കെ ഒരു കഥ ജനിക്കുന്നു എന്ന പേരിൽ ഇതിന്റെ ഒരു ഭാഗം ഓർക്കുന്നുണ്ടാകും.

    ഈ പരിചയപ്പെടുത്തൽ നന്ന്.

    ReplyDelete
  17. പരിചയപ്പെടുത്തൽ നന്നായി....

    ReplyDelete
  18. പണ്ട് പ്രീ-ഡിഗ്രിക്ക് പഠിച്ചതാ..

    ReplyDelete
  19. റിവ്യൂ കലക്കി,..

    ReplyDelete
  20. മിത്രമേ,
    പുസ്തകത്തെക്കുറിച്ചുള്ള താങ്കളുടെ സ്വന്തം അഭിപ്രായം കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  21. Rose, Eranadan,Sree, Nandakumar, Raghunathan, Rahman, Kambar,Paramu, Echmu,Mano, Suresh, Jishad, Vakkelkathakal, Srijith-thanks for reading and commenting.
    Venjaran- I like the book very much.. My opinion is given at the end under unquote.
    See You all again.

    ReplyDelete
  22. 'കാഥികന്റെ പണിപ്പുര'--യ്ക്ക്‌ അനുബന്ധമായി എം.ടി 'കാഥികന്റെ കല' എന്ന് ഒരു പുസ്തകം കൂടി എഴുതിയിട്ടുണ്ട്‌. അതും അമൂല്യമാണ്‌.

    ReplyDelete
  23. കാഥികന്റെ പണിപ്പുര വായനയുടെ ഓര്‍മ്മകള്‍ തുന്നിക്കൂട്ടി ഞാന്‍ കുറച്ച് നാള്‍ മുന്പ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു...

    ചോദിക്കുന്നത് ബോറാണ്...എങ്കിലും...അതിലെ ഒന്ന് വന്നു വായിച്ച് പോകുമല്ലോ...:-)


    http://urakke.blogspot.com/2010/10/blog-post.html

    ReplyDelete
  24. ഓ തിരിച്ചു അറിഞ്ഞു.ഞാന്‍ എഴുതുന്നത്‌ അവിആല്‍ ആണ്.
    ആദ്യം എം ടി യെപ്പോലെ വല്ലതും മനസ്സില്‍ ഇട്ടു നോക്കും.അത്
    കൊണ്ട് നടന്നിട്ട് ഒരു കാര്യം ഇല്ലെന്നു തോന്നുമ്പോ എഴുതാന്‍ ഇരിക്കും.
    അപ്പോ സുകുമാര്‍ അഴീകൊടിനെപ്പോലെ തോന്നുന്നത് എഴുത്തും..മതിയല്ലോ
    വലിയ എഴുത്കാരന്‍ ആയി...ഇനി ബുക്ക്‌ വായിക്കണ്ട. എന്തായാലും നന്ദി.

    ReplyDelete
  25. സുഹൃത്തെ ഈ പുസ്തകത്തിന്‍റെ കോപ്പി കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു .എവിടെ കിട്ടും

    ReplyDelete